Skip to main content

Posts

കൊന്നപ്പൂക്കൾ

കത്തുന്ന വെയിലത്തീ കൊന്ന മരച്ചോട്ടിൽ സല്ലപിച്ചിരിപ്പുണ്ട് ഞാനുമെൻ കൊന്നപ്പൂക്കളും ...! ചുടു കാറ്റിൽ വാടാതെ ചിരി തൂകി നിൽക്കുമീ കൊന്നപ്പൂ വൊ,രെണ്ണം പതുക്കെ കയ്യിലേന്തി,കാതിൽ ചോദിച്ചു ഞാൻ:" എന്തു നിൻ രഹസ്യം? എവിടുന്നീ സമൃദ്ധി? !!" ഒന്നിതളിളക്കി,പ്പതുക്കെ കൊന്നപ്പൂ മൊഴിഞ്ഞു: "കൊന്നു ഞാനെന്റ,ഹന്തയെ കൊന്നപ്പോൾ, കൊന്നപ്പൂവായി അതിൽപ്പിന്നെ, ചുടു കാറ്റ്‌ കുളിർക്കാറ്റായി വെയില് കുളിരായി പൊള്ളുന്ന നോവുകൾ മിന്നുന്ന നക്ഷത്രങ്ങളായി!" ഇതൾ നെറ്റിയിൽ ഒരു മുത്തം കൂടിക്കൊടുക്കാൻ കൊന്നപ്പൂ ഞാനെൻ ചുണ്ടോടടുപ്പിക്കവേ ചിരി തൂകിയെൻ കാതിലിതു കൂടി മൊഴിഞ്ഞു : " അകമേ നിറഞ്ഞു വിങ്ങും അഹന്തയെ കൊല്ലുകിൽ നോവിന്റെ വെയിലും ചൂടും ഭ്രാന്തമായി വാരിപ്പുണരുകിൽ, നിനക്കുമൊരു കൊന്ന മരമാകാം കൊടും ചൂടിലും തളിരിടാം, തണലായിപ്പരക്കാം പൂവായി നിറയാം നറുമണം പരത്താം ചുറ്റും"! =================== ഡോ.അബു നാദാപുരം
Recent posts
    ഒറ്റയ്ക്കല്ല ഞാന്‍ !! .............. കുട്ടിക്കാലം തൊട്ടിന്നോളം  പിണങ്ങാതെ ,പിരിയാതെ കൂട്ടിനുണ്ടവൻ നിത്യം ..! ഒറ്റയ്ക്കല്ല ഞാൻ ! വിരഹമായി കണ്ണിറുക്കിയും  മ്രൃത്യുവായ്ച്ചിരിച്ചും  ചിലപ്പോളൊരു തീർത്ഥ ജലബിന്ദുവായെന്റെ കണ്ണിൽ കിനിഞ്ഞും  ആത്മാവിൽ നനഞ്ഞു കുതിർന്നും  കുളിരു പകർന്നും അരികിൽ തന്നുണ്ടാമവൻ  ഒറ്റയ്ക്കല്ല ഞാൻ ...!  അറിയാതെ ചിതറി വീഴുമീ അക്ഷരക്കൂട്ടങ്ങൾ  പതുക്കെ പെറുക്കിയെടുത്തും  കണ്ണീരിൽ കഴുകിത്തുടച്ചും  ചേലിൽ ചേർത്തു വെച്ചും ... ഇപ്പോഴുമ,രികിൽ തന്നുണ്ടവൻ  ഒറ്റയ്ക്കല്ല ഞാൻ ... !
  ജന്മ ദിനം ! ഇന്ന് ......... എന്റെ ജന്മ ദിനം ! ആയുസ്സു മരത്തിലെ ഒരില കൂടി  പതുക്കെ കൊഴിഞ്ഞു വീഴുന്നു; ഭൂമിക്ക് നനവേകാൻ ,വളമാകാൻ ! നോവിന്റെ വെയിൽ കാഞ്ഞുണങ്ങിയ ഈ തടിയുമൊരുനാൾ നിലം പൊത്തും ഭൂമിക്ക് വളമാകും ,....... പിന്നെയൊരുനാൾ ഇനിയും മുളക്കാത്തൊരു വിത്തിന്റെ മുളയാകും തളിർക്കും ഞാൻ ,വീണ്ടും പൂക്കും തണലിടും ,സുഗന്ധം പരത്തും ചുറ്റും   മണമേകി,ത്തണലേകി ക്കൊതി തീർന്നില്ലെനിക്കീ ജന്മം !! .................................... ( ജന്മ ദിനമായ ഫിബ്രുവരി 2 നു എഴുതിയത് )